ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തുന്നവര്‍ക്കു പുതിയ നിയന്ത്രണം; നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് ഇളവ്

single-img
27 April 2021

ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തുന്നവര്‍ക്കു പുതിയ നിയന്ത്രണം. നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് ഇളവ് അനുവദിച്ചു. ഖത്തറിലെത്തിയാല്‍ പത്തുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതേസമയം ഖത്തറിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഉത്തരവ് ബാധകമാണ്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചത്. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാത്രിയോടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നേപ്പാള്‍വഴി ഇന്തയില്‍നിന്ന് അടക്കം എത്തുന്ന യാത്രക്കാര്‍ക്ക് ആണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇന്നലെ വരെ നേപ്പാളില്‍ എത്തിയവര്‍ക്ക് പിസിആര്‍ ടെസ്റ്റ് അനുവദിക്കാനാണ് തീരുമാനം.നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് ഇളവ്. നേപ്പാള്‍ ആരോഗ്യ മന്ത്രാലയമാണ് ഇളവ് അനുവദിച്ചത്.. നേപ്പാള്‍ വഴി യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ മന്ത്രാലയം ലാബുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.