സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം; പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

single-img
27 April 2021

ഷാജി കൈലാസ് ദീര്‍ഘമായ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമായ കടുവ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. രാജ്യമാകെ കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അണിയറക്കാരുടെ ഈ തീരുമാനം. പൃഥ്വിരാജ് നായകനാകുന്നഈ ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്.

‘നമ്മുടെ സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. ഇപ്പോഴുള്ള സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും, ആരോഗ്യത്തോടെയിരിക്കൂ, സുരക്ഷിതരായിരിക്കൂ’, എന്നാണ് ഫേസ്ബുക്കിൽ ഷാജി കൈലാസ് എഴുതിയത്.