കോവിഡിനെതിരായ നിരന്തര പോരാട്ടത്തിൽ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെ: പ്രധാനമന്ത്രി

single-img
27 April 2021

ഇന്ത്യയില്‍​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരവേ ഇതിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ​നരേന്ദ്ര മോദി. ഇന്ന് ഹനുമാൻ ജയന്തി ആശംസിച്ചാണ് മോദി സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തത്​.

‘ഹനുമാൻ സ്വാമി പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി. കോവിഡ് എന്ന​ മഹാമാരിക്കെതിരായ നമ്മുടെ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെയെന്ന്​ ഞാൻ ആഗ്രഹിക്കുന്നു’. – പ്രധാനമന്ത്രി എഴുതി .

ഇതോദൂപം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും ജനങ്ങൾക്ക്​ ഹനുമാൻ ജയന്തി ആശംസിച്ചു. കോവിഡ്​ വ്യാപന പ്രതിസന്ധിയിൽ നിന്ന്​ ഉടൻ കരകയറാൻ കഴിയ​ട്ടെ​യെന്നായിരുന്നു അമിത് ഷായുടെ ആശംസ.