പാനൂര്‍ മന്‍സൂര്‍ വധക്കേസ്: പ്രതിയുടെ വീടിനു മുന്നില്‍ വാഹനങ്ങള്‍ കത്തിച്ച നിലയില്‍

single-img
27 April 2021

പാനൂര്‍ മന്‍സൂര്‍ വധക്കേസ്പ്രതിയുടെ വീടിനു മുന്നില്‍ വാഹനങ്ങള്‍ കത്തിച്ച നിലയില്‍ കാസര്‍ഗോഡ് പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. വീടിന് പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയര്‍ സര്‍വീസും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.