നരേന്ദ്രമോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു

single-img
27 April 2021

നരേന്ദ്രമോദിയുടെ അമ്മായി നര്‍മദബെന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 80 വയസുകാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മോദിയുടെ ഏറ്റവും ഇളയ അനിയന്‍ പ്രഹ്ലാദ് മൊദിയാണ് മരണവിവരം അറിയിച്ചത്. മോദിയുടെ പിതാവിന്റെ സഹോദരനും നര്‍മദബെന്നിന്റെ ഭര്‍ത്താവുമായ ജഗ്ജീവന്‍ ദാസ് വളരെക്കാലം മുന്‍പ് മരണപ്പെട്ടിരുന്നു.

”ഞങ്ങളുടെ അമ്മായി നര്‍മദബെന്‍ 10 ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കൊവിഡ് ബാധിച്ചിരുന്ന അവരുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് അവര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.”_ പ്രഹ്ലാദ് മോദി പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.