മരിച്ചവർ തിരിച്ച് വരില്ല;കൊവിഡ് മരണത്തെ കുറിച്ചുള്ള ചർച്ച അനാവശ്യം; വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

single-img
27 April 2021

രാജ്യത്തെ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണങ്ങളേക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. മരിച്ചവർ ഒരിക്കലും തിരിച്ച് വരില്ല. കൊവിഡ് മരണത്തെ കുറിച്ചുള്ള ചർച്ച അനാവശ്യമെന്നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് പ്രതികരിച്ചത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തെ കുറിച്ച് ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനി കൂടുതല്‍ ആളുകള്‍ രോഗവിമുക്തരാവുന്നതിനായിരിക്കണം കൂടുതല്‍ ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.വളരെ അപകടകരമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്. മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയല്ല ഇപ്പോള്‍ നമുക്ക് ആവശ്യം. മറിച്ച്, അസുഖത്തില്‍ നിന്ന് ആളുകള്‍ മുക്തി നേടുന്നതിനാവണം ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

ഹരിയാനയില്‍ നടന്നിട്ടുള്ള ഇതുവരെയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച ചോദ്യത്തിനാണ് ഖട്ടറിന്‍റെ വിചിത്ര മറുപടി ഉണ്ടായത്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് മരണ കണക്കുകളേക്കാള്‍ അധികം ആളുകള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ട്.