ഒരേസമയം മുസ്‍ലിമും മാധ്യമപ്രവർത്തകനുമായിരിക്കുക; ഇന്ത്യയിൽ ഇന്ന് ഇത് അപകടകരമായ കോമ്പിനേഷന്‍: മാർക്കണ്ഡേയ കട്ജു

single-img
27 April 2021

യുപിയിൽ യു എ പി എ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. ഒരേസമയം മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സോഷ്യൽ മീഡിയയായ ട്വിറ്ററിൽ എഴുതി.

സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് സിദ്ദീഖ് കാപ്പന് കഡ്ജു പിന്തുണ അറിയിച്ചത്. തികച്ചും അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു പി മുഖ്യമന്ത്രി യോഗിയുടെ ഭാ​ഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് എഡിറ്റേഴ്സ് ​ഗിൽ​ഡ് പ്രസ്താവനയിൽ ആരോപിച്ചിരുന്നു.