കോവിഡ് വാക്‌സിന്‍ ആരോപണം; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്

single-img
26 April 2021

കോവിഡ് വാക്‌സിന്‍ ആരോപണത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്‌സിന്‍ വാങ്ങും. ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക്. വാക്‌സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ല. ആവശ്യമെങ്കില്‍ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്‌സിന്‍ വാങ്ങും. ഇതിന് ആവശ്യമായ തുക ട്രഷറിയില്‍ ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. സാമാന്യ രീതിയെ കുറിച്ച് അറിവില്ലാത്ത പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അദ്ദേഹത്തിനും വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കും. രമേശ് ചെന്നിത്തല മനപ്പൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പരിശോധനകളാണ് നടത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്.