ഞാൻ കോവിഡ് പോസിറ്റിവ് ആണ്; സർക്കാർ മികച്ച സേവനമാണ് നൽകുന്നത്: കേരളത്തിൽ നിന്നുള്ള ആർഎസ്എസ് അനുഭാവിയുടെ മെസേജ് പങ്കുവെച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ

single-img
26 April 2021
satish acharya

“ഞാൻ കോവിഡ് പോസിറ്റിവ് ആണ്. ഇപ്പോൾ നിങ്ങളുടെ കാർട്ടൂണുകളുടെ മൂല്യം എനിക്ക് മനസിലാകുന്നു. “ കേരളത്തിൽ നിന്നുള്ള ആർഎസ്എസ് അനുഭാവിയുടെ വാട്സാപ്പ് മെസേജ് പങ്കുവെച്ചിരിക്കുന്നത് ദേശീയ തലത്തിൽ പ്രശസ്തനായ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയാണ്. കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിക്കുന്ന നിരവധി കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളയാളാണ് സതീഷ് ആചാര്യ.

“കേരളത്തിൽ നിന്നുള്ള ഒരു കാർട്ടൂൺ ആസ്വാദകൻ്റെ ഈ മെസേജ് വളരെയധികം സന്തോഷമുണ്ടാക്കി. ആർഎസ്എസുകാരനായ അദ്ദേഹം എല്ലായ്പ്പോഴും എൻ്റെ കാർട്ടൂണുകളെക്കുറിച്ച് തർക്കിച്ചിരുന്നു. പക്ഷേ ഒരിക്കലും മോശം ഭാഷയിൽ സംസാരിക്കുകയോ തെറിവിളിക്കുകയോ ചെയ്തിട്ടില്ല.“ സതീഷ് ആചാര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

താൻ കേരളത്തിൽ നിന്നാണെന്നും കോവിഡ് പോസിറ്റീവായ തനിക്ക് ഇവിടുത്തെ സർക്കാർ നല്ല സേവനമാണ് നൽകുന്നതെന്നും കാർട്ടൂൺ ആസ്വാദകൻ സതീഷ് ആചാര്യയുമായുള്ള ചാറ്റിൽ പറയുന്നു. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന തൻ്റെ കാർട്ടൂണുകളുടെ പേരിൽ താനുമായി സ്ഥിരമായി തർക്കിച്ചിരുന്ന വ്യക്തിയ്ക്കുണ്ടായ മാറ്റമാണ് സതീഷ് ആചാര്യയെ അതിശയിപ്പിച്ചത്.