റമസാൻ സക്കാത്തായി കണക്കാക്കണം; ട്രക്കുകളിൽ ഓക്സിജൻ എത്തിച്ച ഇനത്തിൽ കിട്ടാനുള്ള 85 ലക്ഷത്തോളം രൂപ വേണ്ടെന്ന് വെച്ച് പ്യാരേ ഖാന്‍

single-img
26 April 2021

കോവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴും നന്മയുള്ള മനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള ബിസിനസുകാരൻ. സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കർ ലോറികളിലാണ്.

ഈ പ്രവൃത്തിയില്‍ ഇതേവരെ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. കഴിഞ്ഞ ദിവസം ഈ തുക അധികൃതർ നൽകുവാൻ തയ്യാറായപ്പോൾ പണം വേണ്ടെന്നും അത് തന്റെ റമസാൻ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തെരുവില്‍ ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്നുമാണ് പ്യാരേ ഖാന്‍ തന്റെ ജീവിതം ആരംഭിക്കുന്നത്.

എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഉടനീളം സർവീസ് നടത്തുന്ന 2,000 ലേറെ ട്രക്കുകളുടെ ഉടമയാണ് ഇദ്ദേഹം. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ 400 കോടിരൂപ ആസ്ഥിയുള്ള അംഷി ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ ഉടമയാണ് ഇന്ന് പ്യാരേഖാൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ തന്റെ സ്വന്തം ചെലവിൽ ഓക്സിജൻ എത്തിച്ച് നൽകാനുള്ള നീക്കങ്ങളും അദ്ദേഹം ഇപ്പള്‍ ആരംഭിച്ചിട്ടുണ്ട്.