ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം നൊമാഡ്ലാന്‍ഡ്; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍; ഫ്രാന്‍സസ് മക്ഡോര്‍മെന്‍ഡ് മികച്ച നടി

single-img
26 April 2021

93-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്ലാന്‍ഡ് തിരഞ്ഞെടുത്തു.ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിന്‍സ്. നൊമാഡ്ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സസ് മക്ഡോര്‍മെന്‍ഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി.
ഡാനിയല്‍ കലൂയയാണ് മികച്ച സഹനടന്‍. ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ പ്രകടനമാണ് ഡാനിയലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രോമിസിംഗ് യംഗ് വുമണിന്റെ രചന നിര്‍വഹിച്ച എമറാള്‍ഡ് ഫെന്നല്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്ളോറിയന്‍ സെല്ലറും സ്വന്തമാക്കി.

ലോസ് ആഞ്ചലസിലെ യൂണിയന്‍ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചടങ്ങ് നടന്നത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യു.കെയില്‍ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച വിദേശഭാഷാ ചിത്രം- അനദര്‍ റൗണ്ട് (ഡെന്മാര്‍ക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആന്‍ റോത്ത് (മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്ട്രെയ്ഞ്ചേഴ്സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റല്‍

മികച്ച ആനിമേഷന്‍ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെന്‍സ് ഐ ലവ് യു

മികച്ച ആനിമേഷന്‍ ചിത്രം (ഫീച്ചര്‍)- സോള്‍

മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍)- മൈ ഓക്ടോപസ് ടീച്ചര്‍