വീടുകളിലും മാസ്‌ക് വെക്കണം; നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

single-img
26 April 2021

കൊവിഡ് വൈറസ് വ്യാപന രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി ഇനിമുതല്‍ വീടുകളിലും മാസ്‌ക് ധരിക്കണമെന്നും ആര്‍ത്തവ സമയത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജന്‍ സ്റ്റോക്കുണ്ടെന്നും വിതരണരംഗത്ത് ചെറിയ പ്രതിസന്ധി നേരിടുന്നതായും എന്നാല്‍ ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ആരും പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.