‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് മാറ്റി

single-img
26 April 2021

മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് മാറ്റി. ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പ്രീയദര്‍ശനം മോഹല്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണ് മരയ്ക്കാര്‍.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.