വെൻറിലേറ്ററില്‍ കഴിയുന്ന കോവിഡ്​ രോഗിക്ക്​ ഗോമൂത്രം നൽകി ബി ജെ പി പ്രവർത്തകൻ; വീഡിയോ വൈറല്‍

single-img
26 April 2021

കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ചു നൽകുന്ന ബി ജെ പി പ്രവർത്തകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പി പി ഇ കിറ്റിനൊപ്പം ബി ജെ പിയുടെ ഷാൾ അണിഞ്ഞ വ്യക്തി രോഗിയുടെ വായിലേക്ക് ഗോമൂത്രം ഒഴിച്ചു കൊടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

കോവിഡ് രോഗിയെ സഹായിക്കുന്ന ബിജെപി പ്രവർത്തകൻ എന്ന കുറിപ്പോടെ ബിജെപിയുടെ ഗുജറാത്തിലെ സംസ്ഥാന നേതാക്കളിൽ ഒരാളായ കിഷോർ ബിന്റൽ ഈ വീഡിയോ നേരത്തെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അതേസമയം, സംഭവം വലിയ നാണക്കേടാണെന്നും ഈ സർക്കാരിനെതിരെ പറയാൻ ഇനി വാക്കുകൾ ഒന്നു​മില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത്​ കോൺഗ്രസ്​ ഔദ്യോഗിക പേജ്​ വീഡിയോ വീണ്ടും വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.