കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി, മൂന്നരലക്ഷം പുതിയ കോവിഡ് കേസുകള്‍

single-img
25 April 2021
One Nation One Election

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പിടിച്ചു കെട്ടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും മോദി മന്‍കീബാത്തില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം നേര്‍ന്ന മോദി തളരരുതെന്നും പറഞ്ഞു. രാജ്യത്ത് സൗജന്യ വാക്സിനേഷന്‍ പദ്ധതി തുടരും. വാക്സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടൈന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി മൂന്നരലക്ഷത്തോളം പേര്‍ കോവിഡ്ബാ ധിതരായി. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,49,691 പേര്‍ക്കാണ്. മരണനിരക്കും രാജ്യത്ത് കുതിച്ചുയരുകയാണ്. 2,767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 2,17,113 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.