ലോക മലേറിയ ദിനം; ശുചിത്യം ജീവിതത്തിന്റെ ഭാഗമാക്കുക, കൊതുകിനെ അകറ്റാന്‍ കഴിയുക

single-img
25 April 2021

പനി, തലവേദന, പേശിവേദന, ഛര്‍ദി… ലക്ഷണങ്ങള്‍ ചെന്നെത്തുന്നത് മലേറിയ എന്ന മാരകമായ അസുഖത്തിലേക്കാണ്.തുടക്കത്തിലേ അറിയാനും ചികിത്സിക്കാനും കഴിയണം. വളരെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് ലോകം പിടിപെടാതിരിക്കട്ടെ

മലേറിയ ദിനം.. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007-ല്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്. ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണിത്. ശുദ്ധ ജലത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.

ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍ , പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളില്‍ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ്ഈ രോഗം പരത്തുന്നത്.
തുടര്‍ച്ച ആയി കാണുന്ന ഉയര്‍ന്ന പനി ആണ് പ്രഥമ ലക്ഷണമായി പറയപ്പെടുന്നത് .