രക്തത്തിലെ അണുബാധ; കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം

single-img
25 April 2021

രക്തത്തിലെ അണുബാധ കാരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ഇപ്പോഴുള്ളത്.

പനി, ശ്വാസതടസം ഉൾപ്പെടെയുള്ള കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ ശ്രമമെന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കൊവിഡ് ഉണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു.