കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

single-img
25 April 2021

കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 102 വയസുള്ള ഗൗരിയമ്മ രണ്ടാഴ്ചമുമ്പ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.