ഇന്ത്യയെ സഹായിക്കാന്‍ ആഗോള സമൂഹം മുന്നിട്ടിറങ്ങണം; ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ തന്‍ബെര്‍ഗ്

single-img
25 April 2021

കോവിഡ് ബാധയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രസ്താവന. ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്റെ കുറവ് മൂലമുണ്ടായ പ്രതിസന്ധിയില്‍ വളരെ രൂക്ഷമാണ്.ആഗോള സമൂഹം ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാകണമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നല്‍കുകയും വേണം” -ഗ്രെറ്റയുടെ ട്വീറ്റ് ഇങ്ങനെയാണ്

നിലവില്‍ പ്രതിദിനം 3.46ലക്ഷം കോവിഡ് ബാധിതരെന്ന ഉയര്‍ന്ന കണക്കിലേക്ക് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുകയാണ്?. 24 മണിക്കൂറിനുള്ളില്‍ 2,760 പേര്‍ മരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചത് ആശുപത്രികളില്‍ കിടക്കകളുടേയും മരുന്നുകളുടേയും ജീവന്‍രക്ഷാ ഓക്‌സിജന്റെയും ക്ഷാമത്തിനിടയാക്കി. ഡല്‍ഹിയിലെ ആശുപത്രിയില്‍ 25 രോഗികളാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചത്.