‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം ‘ പൊലീസിനെതിരെ കമന്റിട്ട യുവാവ് കുടുങ്ങി

single-img
25 April 2021

പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫെയ്സ്ബുക്കില്‍ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രജിലേഷ് പയമ്പ്ര എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ലോക്ഡൗണ്‍ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പ്രജിലേഷിന്റെ കമന്റ്. കേസെടുത്ത വിവരം സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള എന്ന ഔദ്യോഗിക പേജിലൂടെയാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. യുവാവിന്റെ കമന്റിന് താഴെ ലൈക്ക് ചെയ്ത ഏഴുപേര്‍ക്കുള്ളത് ഉടനെ തരാം എന്നും പേജില്‍ വ്യക്തമാക്കുന്നുണ്ട്.

കമന്റ് ഇങ്ങനെ: പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല’. ഈ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.