നടന്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത് കാറിനുള്ളില്‍

single-img
25 April 2021

സീരിയല്‍ നടന്‍ ആദിത്യന്‍ തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു.വൈകീട്ട് സ്വരാജ് റൗണ്ടില്‍ നടുവിലാലിന് സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്.

നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.നിരവധി ചാനലുകളില്‍ അമ്പിളി ദേവിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകള്‍ സഹിതം ആദിത്യന്‍ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്പിളി ദേവിയും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നലെ വീട്ടിലെത്തി ആദിത്യന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്തുവിട്ടിരുന്നു.