ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയത് നേതാക്കള്‍ തന്നെ; ഇഡിക്ക് പരാതിയുമായി ലോക് താന്ത്രിക് ജനതാദൾ

single-img
24 April 2021

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ തന്നെ തട്ടിയെടുത്തെന്ന് ഇഡിക്ക് പരാതി നല്‍കി ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കൾ തന്നെ തട്ടിയെടുത്തെന്ന് പരാതിയില്‍ അദ്ദേഹം പറയുന്നു.

ഈ മാസം മൂന്നിന് പുലർച്ചെ കൊടകരയിൽ വെച്ച് വാഹനാപകടമുണ്ടാക്കി ത്യശൂരിലെ രണ്ട് ബി ജെ പി നേതാക്കൾ പണം തട്ടിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സലിം മടവൂര്‍ ഇ ഡിയെ സമീപിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമ്മജൻ കൊടകര പോലീസിൽ
നേരത്തെ പരാതി നൽകിയിരുന്നു.

അതാണ വ്യവസായ ആവശ്യത്തിന് വേണ്ടി കരുതിയിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടന്നായിരുന്നു പോലീസിനോട് പറഞ്ഞത്.എന്നാല്‍, അതില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നതുകൊണ്ട് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ധർമ്മജൻ പറഞ്ഞു.