മിസ്റ്റർ വിജയൻ, എവിടെ നിങ്ങളുടെ ക്യൂബൻ വാക്സിന്‍; മുഖ്യമന്ത്രിയോട് കെ സുരേന്ദ്രൻ

single-img
24 April 2021

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചില മാധ്യമപ്രവർത്തകരും ചേർന്ന് വ്യാജവാർത്തയുണ്ടാക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 75 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്റെ ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്. നിങ്ങളുടെ ക്യൂബൻ വാക്‌സിൻ എവിടെയെന്നും അദ്ദേഹം ചോദിച്ചു. മുന്‍പ്, തന്റെ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രൻ മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.