കൊവിഡ് പ്രതിരോധം: ഭാഗമാകാന്‍ സായുധ സേന സജ്ജം: രാജ്നാഥ് സിം​ഗ്

single-img
24 April 2021

രാജ്യമാകെ രൂക്ഷമാകുന്ന കൊവിഡ് വൈറസ് വ്യാപന പ്രതിരോധത്തിൽ പ്രതിരോധമന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. അതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിം​ഗ് അറിയിച്ചു.

ആവശ്യമെങ്കില്‍ പ്രാദേശികതലത്തിൽ സേന പ്രവർത്തിക്കും. ഇതില്‍ പ്രതിരോധമന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ഷീഫ് ജനറൽ എംഎം നരവാണെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിം​ഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിം​ഗ് നടത്തിയ വെർച്വൽ മീറ്റിം​ഗിലാണ് സ്ഥിതി​ഗതികൾ വിലയിരുത്തിയത്.

വിവിധ സംസ്ഥാനങ്ങളില്‍ പല പ്രദേശങ്ങളിൽ നിന്ന് ഓക്സിജൻ എയർലിഫ്റ്റ് ചെയ്ത് എത്തുക്കുന്ന തിരക്കിലാണ് വ്യോമസേന ഇപ്പോള്‍. ഇതോടൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജമാകും.