സംസ്ഥാനങ്ങൾക്ക് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ: കോവാക്സിന് ഇരട്ടിവിലയുമായി ഭാരത് ബയോടെക്ക്

single-img
24 April 2021
covaxin price

കോവിഷീൽഡിൻ്റെ വിലനിർണ്ണയത്തിൻ്റെ വിവാദങ്ങൾ ഒടുങ്ങും മുൻപ്തന്നെ തങ്ങളുടെ വാക്സിൻ്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്. കോവാക്സിൻ എന്ന തങ്ങളുടെ വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് 1200 രൂപയ്ക്കായിരിക്കുമെന്നാണ് ഭാരത് ബയോടെക്കിൻ്റെ പ്രഖ്യാപനം. നിലവിൽ കോവിഷീൽഡിന് നൽകേണ്ടി വരുന്നതിൻ്റെ ഇരട്ടിവിലയാണിത്.

സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കും കേന്ദ്രസർക്കാരിന് 150 രൂപയ്ക്കുമായിരിക്കും കോവാക്സിൻ ലഭ്യമാകുക. കോവിഷീൽഡ് സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്നത് 400 രൂപയ്ക്കാണ്. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യാൻ 15 ഡോളർ മുതൽ 20 ഡോളർ വരെയാണ് വാക്സിന് വില ഈടാക്കുക.



തങ്ങൾ നിർമ്മിക്കുന്ന വാക്സിൻ്റെ അൻപത് ശതമാനവും കേന്ദ്രസർക്കാരിനാകും നൽകുകയെന്നും ഭാരത് ബയോടെക് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശങ്ങളനുസരിച്ചാണ് വിലനിർണ്ണയം നടത്തിയതെന്നും കമ്പനി അറിയിച്ചു.

Bharat Biotech announces the prices of COVAXIN vaccines