വാക്സിന്‍ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

single-img
24 April 2021
pinarayi vijayan kerala covid management

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധിച്ചും കേരളാ സര്‍ക്കാരിന് പിന്തുണആയിട്ടും പ്രചരിക്കുന്ന വാക്സിന്‍ ചലഞ്ച് ക്യാമ്പയിന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ തുക ഇന്ന് നാലുമണിവരെയുള്ള കണക്കാണിത്. ധാരാളം ഹൃദയ സ്പർശിയായ അനുഭവങ്ങളാണ് ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയെ ബന്ധപ്പെട്ട് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കോവിഡ് വാക്‌സിൻ ചലഞ്ച് ജനങ്ങള്‍ ആരുടേയും നിർബന്ധപൂർവം ഏറ്റെടുത്തത് അല്ലെന്നും എല്ലാവരും താത്പര്യപൂർവം ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യുവജനങ്ങളാണ് ഇതിന് മുൻകൈയെടുത്തതെന്നും വാക്സിന്‍ ചലഞ്ചിനെതിരേയുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആശ്ചര്യകരമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.