മകള്‍ തട്ടമിട്ടില്ല, ഇത് ഇസ്‌ലാമിക രീതികള്‍ക്ക് എതിര്; മകള്‍ക്കൊപ്പമുള്ള പി കെ ഫിറോസിന്റെ ഫോട്ടോയ്ക്ക് കീഴില്‍ ‘ഉപദേശിമാര്‍’

single-img
24 April 2021

സംസ്ഥാന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോക്ക് കീഴെ ഉപദേശവുമായി സൈബര്‍ ഉപടെഷിമാര്‍’. ചിത്രത്തില്‍ ഫിറോസിന്റെ മകള്‍ തട്ടമിട്ടില്ലെന്നും ഇത് ഇസ്‌ലാമിക രീതികള്‍ക്ക് എതിരാണെന്നും, ഒരു മുസ്‌ലിം ലീഗുകാരനായ ഫിറോസ് മാതൃകാപരമായ രീതിയില്‍ പെരുമാറണമായിരുന്നുവെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.

നിങ്ങള്‍ നിങ്ങളുടെ മോളെ നല്ല തട്ടമിട്ട് വളര്‍ത്തണം, ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരന്‍ ആണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നു, ഫിറോസ്‌, നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് മുസ്‌ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയെ ആണ് എന്ന ഓര്‍മ വേണം, മാതൃകയാകേണ്ടവരാണ് എന്ന് ഓര്‍ക്കുന്നത് എന്നാകും, ഇസ്‌ലാമിക വേഷം പ്രോത്സാഹിപ്പിക്കണം എന്നിങ്ങിനെയോക്കെയാണ് കമന്റുകളുടെ സ്വഭാവം. അതേസമയം, അസഹിഷ്ണുതയോടെ കമന്റ് ചെയ്തവര്‍ക്ക് മറുപടിയായി ഫോട്ടോയെ അനുകൂലിച്ച് കുറച്ചുപേര്‍ രംഗത്ത് വരികയും ചെയ്തു.