ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം വാക്‌സിനേറ്റ്ഡ് ആകും; ബിജെപിക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്

single-img
24 April 2021

ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് ഇത്തവണ അദ്ദേഹം രംഗത്തെത്തിരിക്കുന്നത്.

രാജ്യത്തെ സംസ്ഥാനങ്ങള്‍ മേയ് ഒന്ന് മുതല്‍ കമ്പനികളില്‍നിന്ന് നേരിട്ട് കാശ് കൊടുത്തു വാക്സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം വാക്‌സിനേറ്റ്ഡ്’ ആവും. അത് വരുന്നു. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞത് ഈ ട്വീറ്റിനെ ഓര്‍മപ്പെടുത്താന്‍’. ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ട് സിദ്ധാര്‍ത്ഥ് എഴുതി.