കോവിഡ് -19: വിരാഫിന്‍ വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി

single-img
23 April 2021

കോവിഡ് -19 രണ്ടാം തരംഗം അതിതീവ്രമായി രാജ്യത്ത് വ്യാപിക്കവേ വിരാഫിന്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. രാജ്യത്ത് അടയിന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണ് വിരാഫിന്‍. മുന്‍പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും രാജ്യത്ത് അംഗീകാരം നല്‍കിയിരുന്നു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് റഷ്യയുടെ സ്പൂട്‌നിക് വി വാക്‌സിനും ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് റഷ്യന്‍ വാക്സിന്‍ ഇന്ത്യയിലെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഇന്ത്യയില്‍ വിദേശ നിര്‍മിത വാക്‌സിന് അംഗീകരാം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മാത്രമല്ല, നിലവിലുള്ള വാക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയട്ട്, ഭാരത് ബയോടെക് എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും ആണ് ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.