ഇന്ത്യന്‍ ജനതയ്ക്കൊപ്പം; ഇന്ത്യയ്ക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്

single-img
23 April 2021

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഭാഗമായി നിന്ന് ഇന്ത്യക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന്​ മാക്രോണ്‍ അറിയിച്ചത്​.

കോവിഡിനെതിരെ നടത്തുന്ന ഇന്ത്യയുടെ പോരാട്ടത്തിന് ഫ്രാൻസ്​ എല്ലാ സഹായവും നല്‍കും. ഈ വലിയ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ്​ നിങ്ങളോടൊപ്പമുണ്ടാക്കും. ഇന്ത്യയ്ക്കായി എന്ത്​ സഹായത്തിനും ഞങ്ങള്‍ തയാറാണ്​ -ഇമാനുവല്‍ മാ​ക്രോണ്‍പറഞ്ഞു.

ഫ്രാൻസിന്റെ​ അംബാസിഡര്‍ ഇമാനുവല്‍ ലെനിനാണ്​ മാക്രോണിന്‍റെ പ്രസ്​താവന ട്വീറ്റ്​ ചെയ്​തത്​. മുൻപ് ചൈനയും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരുന്നു.