അവന്റെ പ്രശ്‌നം ഇതാണ്; സഞ്ജുവിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

single-img
23 April 2021

ഐപിഎല്ലിൽ കഴിഞ്ഞ മത്സരത്തിൽ റോയല്‍ ചലഞ്‌ഡേഴ്‌സ് ബാംഗ്ലൂരിനെതിരെ പത്ത് വിക്കറ്റിന്റെ സമ്പൂര്‍ണ പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ ഈ മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ നേടിയ സെഞ്ചുറിയ്ക്ക് ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ഇതാ, സഞ്ജുവിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍. വെറും 18 പന്തുകളില്‍ നിന്നായിരുന്നു സഞ്ജു ഇന്നല 21 റണ്‍സ് നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ സെഞ്ചുറി നേടി സീസണ്‍ തുടങ്ങിയ സഞ്ജുവിന് അതിന് ശേഷം നേടാനായത് മൂന്ന് കളികളില്‍ നിന്നും വെറും 26 റണ്‍സ് മാത്രമാണ്.

ഇത്തരത്തിലുള്ള സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നു. ”ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ക്യാപ്റ്റന്‍ മുന്നോട്ട് വരണമെന്നതാണ്. അവന്‍ ആദ്യ മത്സരത്തില്‍ അത് ചെയ്തതാണ്. എന്നാല്‍ അവന്റെ പ്രശ്‌നം ഇതാണ്. അവന്‍ ഇന്ത്യന്‍ ടീമില്‍ എത്താത്തതിന്റെ കാരണം ഇതാണ്. അവന്‍ ഒരു കളിയില്‍ നന്നായി കളിച്ചാല്‍ അടുത്ത കളി അതേകളിയെന്ന നിലയില്‍ കളിക്കാന്‍ നോക്കും. അങ്ങനെയാണ് പുറത്താകുന്നത്”. ഗവാസ്‌കര്‍ പറഞ്ഞു.