മാസ്‌ക് ശരിയായി ഉപയോഗിക്കണം; വായുവിലൂടെയും വൈറസ് പകരാമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

single-img
23 April 2021

വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കുകളുടെ ശരിയായ ഉപയോഗം കര്‍ശനമായി പിന്തുടരണം. എസി ഹാളുകള്‍, അടച്ചിട്ട മുറികള്‍ ഇവയൊക്കെ വലിയ തോതില്‍ രോഗവ്യാപന സാധ്യതയുണ്ടാക്കും. അടഞ്ഞ സ്ഥലങ്ങളില്‍ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകള്‍ കൂട്ടം കൂടുക എന്നിവയും വായുമാര്‍ഗം രോഗം പടരുന്നതില്‍ വളരെ പ്രധാന കാരണങ്ങളാണ്.ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു.