ഓക്‌സിജന്‍ പ്രതിസന്ധി; ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഇന്നലെ മാത്രം 25 പേര്‍ മരിച്ചു

single-img
23 April 2021
nashik oxygen cylinder leak

ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ദില്ലി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ .60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ. എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി. ഓക്‌സിജന്‍ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും മരുന്നുമില്ലാത്തത് ആശങ്കയാകുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് പൊരി വെയിലത്ത് ചികിത്സയ്ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് കൊവിഡ് രോഗികള്‍. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമീപിച്ചിരുന്നു.