മരണ മുനമ്പായി കൊച്ചിയിലെ ഗോശ്രീപാലം, ഇന്നലെ മാത്രം മരിച്ചത് മൂന്ന് പേര്‍

single-img
23 April 2021

ഇന്നലെ മാത്രം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തില്‍ വെച്ച് സംഭവിച്ചത്. കൊവിഡ് ബാധിതനായതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്ത മുളവുകാട് സ്വദേശി വിജയന്‍, കുടുംബപ്രശ്‌നം കാരണം കായലിലേക്ക് ചാടിയ പള്ളിപ്പുറം സ്വദേശി ബ്രയോണ മരിയോ എന്നിവരെ കൂടാതെ ഒരു അഞ്ജാത മൃതദേഹവും ഗോശ്രീ പാലത്തിന് കീഴെ കണ്ടെത്തി.

കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഓട്ടോ ഡ്രൈവറായ വിജയന്‍ ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ചത്. പൊലീസെത്തി വിജയന്റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലോട്ട് എത്തിക്കുന്നതിനിടെ ഇരുപത്തിയാറ് വയസ്സുകാരി ബ്രയോണ മരിയ പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി നാട്ടുകാരനായ അജിത്ത് കൂടെ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പള്ളിപ്പുറം സ്വദേശിനിയായ ബ്രയോണ കുടുംബ വഴക്കില്‍ മനം മടുത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഡി.പി.വേള്‍ഡിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.