ഇന്ത്യയെ സഹായിക്കൂ; ഇമ്രാൻ ഖാനോട് ആവശ്യവുമായി പാക് ജനത

single-img
23 April 2021

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യം ഉയര്‍ത്തി പാകിസ്താനിലെ ജനങ്ങള്‍. ‘ഇന്ത്യാ നീഡ് ഓക്‌സിജന്‍’ എന്ന ഹാഷ്ടാഗുമായി പാക്‌സിതാന്‍ ട്വിറ്ററില്‍ ഇപ്പോൾ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

നിരവധി ട്വീറ്റുകളിലൂടെ ഇന്ത്യയെ സഹായിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ജനങ്ങൾ ആവശ്യപ്പെടുകയാണ് . രണ്ടുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാക് ജനത കാണിച്ച കരുതല്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ ആവട്ടെ കൊവിഡ് രോഗികള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സജിന്‍ ക്ഷാമം രൂക്ഷമാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് സ്ഥിതി കൂടുതൽ വഷളാകുന്നത് . ഗംഗ രാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ രൂക്ഷമായ 25 പേര്‍ മരിച്ചു.