മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 രോഗികള്‍ മരിച്ചു

single-img
23 April 2021

മഹാരാഷ്ട്രയിലെ വീരാറില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കൊവിഡ് രോഗികള്‍ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാല്‍ഘാര്‍ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോ?ഗികളാണ് മരിച്ചത്. 17 രോ?ഗികളാണ് അപകടം നടക്കുമ്പോള്‍ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോ?ഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോ?ഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.