സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; കെ ടി ജലീല്‍ വിഷയം ചര്‍ച്ചയാകും

single-img
23 April 2021

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രകടനം വിശകലനം ചെയ്യും. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി വന്നതോടെ കെ.ടി.ജലീല്‍ വിഷയവും ചര്‍ച്ചയാകും. ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളും ജി.സുധാകരന്റെ പരസ്യ പ്രതികരണങ്ങളും തലവേദനയായതോടെ അടിയന്തര ഇടപെടലുകളിലേക്കും നേതൃത്വം കടക്കും. കൊവിഡ് സാഹചര്യത്തില്‍ കൈ കൊള്ളേണ്ട നടപടികളും ചര്‍ച്ചയാകും. വാക്‌സീന് പണം ഈടാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധത്തിലേക്കും സിപിഐഎം കടക്കുകയാണ്.