കേരളത്തില്‍ ബിജെപിക്ക് 10ൽ അധികം എംഎൽഎമാരുണ്ടാകും: കെ സുരേന്ദ്രന്‍

single-img
23 April 2021

ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് പത്തിൽ കൂടുതൽ എംഎൽഎമാർ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം അവലോകനത്തിനായി കൊച്ചിയിൽ ചേർന്ന ആദ്യ ബിജെപി സംസ്ഥാന കോർകമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇത്തവണ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് യോ​ഗം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് അവലോകനം, കോവിഡ് വൈറസ് വ്യാപനം തുടങ്ങിയ കാര്യങ്ങളാണ് യോഗം പ്രധാന ചർച്ച വിഷയമായത്.

ശക്തമായ മത്സരം പ്രതീക്ഷിച്ച തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എന്‍ഡിഎയുടെ പത്രിക തള്ളിയത് വലിയ വീഴ്ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിനും എൽഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടുമന്ത്രിസഭ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.