കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം ഏപ്രില്‍ 24-ന് തുറക്കുന്നു

single-img
22 April 2021

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏപ്രില്‍ 24-ന് രാവിലെ പത്തിന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണ്‍രാമന്‍ ഷോറൂമിന്‍റെ ഉദ്ഘാടനം വിര്‍ച്വലായി നിര്‍വഹിക്കും.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. മേയ് 30 വരെയാണ് ഈ ഓഫറിന്‍റെ കാലാവധി.

തൃശൂരില്‍ 1993-ല്‍ ആദ്യഷോറൂം തുടങ്ങിയതുമുതല്‍ വിശ്വാസ്യതയും സുതാര്യതയും അടിസ്ഥാനമാക്കിയാണ് കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് വളര്‍ന്നുവന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നവീനമായ വ്യത്യസ്ത കാര്യങ്ങള്‍ അവതരിപ്പിച്ചതിലൂടെ ജെംസ്, ആഭരണ വ്യവസായരംഗത്തെത്തന്നെ രൂപാന്തരപ്പെടുത്താന്‍ സാധിച്ചു. ഇന്ന് ഇന്ത്യയിലെമ്പാടുമായി 107 ഷോറൂമുകളിലൂടെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗതവും സേവന സന്നദ്ധവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ്. സുതാര്യമായിരിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കേരളത്തിലെ ഉപയോക്താക്കള്‍ നല്കിയ പിന്തുണയും അഭിനന്ദനവുമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്താന്‍ ഞങ്ങള്‍ക്ക് പ്രേരിപ്പിച്ചതും പ്രോത്സാഹനം നല്കിയതെന്നും ടി.എസ്. കല്യാണരാമന്‍ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപം വഴി കേരളത്തില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കാനും ബ്രാന്‍ഡിനെ കൂടുതലായി ഉപയോക്താക്കളിലേയ്ക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഷോറൂമുകളിലും കര്‍ശനമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണം, ഡയമണ്ട്, സ്റ്റഡഡ് ആഭരണങ്ങളും സവിശേഷമായ രൂപകല്‍പ്പനകളും അടങ്ങിയ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമില്‍ അവതരിപ്പിക്കുന്നത്. പ്രാദേശിക വിപണിക്ക് അനുയോജ്യമായ തികച്ചും പ്രാദേശികമായ ആഭരണരൂപകല്‍പ്പനകളും ഇവിടെ ലഭ്യമാണ്. വേറിട്ടുനില്‍ക്കുന്ന പുതിയ ഷോറൂം സുരക്ഷിതവും ശുചിത്വമേറിയതുമായ അന്തരീക്ഷമാണ് ഒരുക്കുന്നത്.

ഐപിഒയ്ക്കു ശേഷമുള്ള വിപുലീകരണ പദ്ധതികളുടെ തുടക്കമാണ് പത്തനംതിട്ട ഷോറൂം. രാജ്യത്തെ കല്യാണിന്‍റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്‍റെ ആരംഭമാണിത്. ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലായി 13 പുതിയ ഷോറൂമുകള്‍ കൂടി ഏപ്രില്‍ 24-ന് ഉദ്ഘാടനം ചെയ്യും. മുംബെ, ഡല്‍ഹി, നാസിക് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകള്‍ ജൂണ്‍ നാലിന് ആരംഭിക്കും.