‘തീ മഴ തേന്‍ മഴ’ എന്ന സിനിമയിലൂടെ ജഗതി തിരിച്ചുവരുന്നു

single-img
22 April 2021

വാഹന അപകടത്തെ തുടർന്ന് ദീർഘകാലമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞുമോന്‍ താഹ രചനയും സംവിധാനവും ചെയ്യുന്ന ‘തീ മഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.

ഈ ചിത്രത്തിൽ കറിയാച്ചൻ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജഗതിയുടെ വീട്ടില്‍ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചു.ചിത്രത്തിൽ രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതിയുടേത്.

മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.