കൊവിഡ് ബാധിച്ച ഭര്‍ത്താവിന് സഹായിയായി നിന്ന ഭാര്യ മരിച്ചനിലയില്‍

single-img
22 April 2021

കൊവിഡ് ബാധിച്ച ഭര്‍ത്താവിന് സഹായി നിന്ന ഭാര്യ വീടിനുള്ളില്‍ മരിച്ചനിലയില്‍.തിരുവാണിയൂര്‍ പഴുക്കാമറ്റം പാടച്ചെരുവില്‍ വീട്ടില്‍ സൗമ്യാ ബിജു (32) വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പുത്തന്‍കുരിശ് പൊലീസ് സ്ഥലത്തെത്തി. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, തിരുവാണിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി കെകെ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ 8-ാം തിയതി മുതല്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഉള്ള ഭര്‍ത്താവിനെയും 8, 6, എന്നീ വയസുള്ള കുട്ടികളുടെയും കൂടെയാണ് സൗമ്യ ഉണ്ടായിരുന്നത്. ഭര്‍ത്താവിനെയും കുട്ടികളെയും ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്വാഭാവിക മരണെമന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം പൊലീസ് പറയുന്ന വിശദീകരണം. കൊവിഡ് ബാധിച്ച വീടായതിനാല്‍ നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല.