സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

single-img
22 April 2021

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യവുമായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കേരളത്തില്‍നിലവിൽ ആദ്യഘട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണ്. അതിൽ കൂടുതലും മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സൗജന്യമായി കോവിഡ് വാക്‌സിന്‍ നൽകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്നും ചെന്നിത്തല കത്തില്‍ ഓർമ്മപ്പെടുത്തി.