പൂ​ജാ​ ​വി​ധി​ക​ൾ​ ​പ​ഠി​പ്പി​ക്കാ​മെ​ന്ന് ​പ്ര​ലോ​ഭനം; പ​തി​മൂ​ന്ന്​കാ​ര​നെ​ പ്ര​കൃ​തി​വി​രു​ദ്ധ ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ ​കേ​സി​ൽ​ ​ര​ണ്ട് ​പൂ​ജാ​രി​മാ​ർ​ക്ക് ​അ​ഞ്ചു​വ​ർ​ഷം​ ​ത​ട​വ്

single-img
21 April 2021

ക്ഷേത്ര പൂ​ജാ​ ​വി​ധി​ക​ൾ​ ​പ​ഠി​പ്പി​ക്കാ​മെ​ന്ന ​പ്ര​ലോഭനവുമായി ​പ​തി​മൂ​ന്ന് ​വ​യ​സു​കാ​ര​നെ​ ​വീ​ട്ടിൽ വി​ളി​ച്ചു​വ​രു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ ​കേ​സി​ൽ​ ​ര​ണ്ട് ​പൂ​ജാ​രി​മാ​ർ​ക്ക് ​അ​ഞ്ചു​വ​ർ​ഷം​ ​ത​ട​വ്.​ ​പ​ര​വൂ​ർ​ ​കോ​ട്ട​പ്പു​റം​ ​പൊ​ഴി​ക്ക​ര​ ​പ​ന​മൂ​ട് ​വീ​ട്ടി​ൽ​ ​ബി​നു,​ ​ഇ​ര​വി​പു​രം​ ​വി​ല്ലേ​ജി​ൽ​ ​വ​ട​ക്കും​ഭാ​ഗം​ ​പ​വി​ത്രാ​ന​ഗ​റി​ൽ​ ​വി​വേ​ക് ​എ​ന്നി​വ​രെ​യാ​ണ് ​ കൊ​ല്ലം​ ​ഒ​ന്നാം​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​(​പോ​ക്‌​സോ​ ​സ്‌​പെ​ഷ്യ​ൽ​ ​കോ​ട​തി​)​ ​ജ​ഡ്ജി​ ​എ​ൻ.​ ​ഹ​രി​കു​മാര്‍ തടവിന് ശിക്ഷിച്ചത്.

ഇരുവരും പ​തി​നാ​യി​രം​ ​രൂ​പ​ ​വീ​തം​ ​പ​ഴ​യും​ ​അ​ട​യ്ക്ക​ണം.​ഇല്ലെങ്കില്‍​ ​മൂ​ന്നു​മാ​സം​ ​അ​ധി​കമായി​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ 2017​ ​ജൂ​ൺ​ ​പ​ത്തി​നാ​യി​രു​ന്നു കേസിന് ആസ്പദമായ​ ​സം​ഭ​വം നടന്നത്.​ ​പെ​രി​ങ്ങാ​ലം​ ​ശ്രീ​കൃ​ഷ്ണ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​ജാ​രി​മാ​രാ​യ​ ​ബി​നു​വും​ ​വി​വേ​കും​ ​ചേ​ർ​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​നെ​ ​പീ​ഡി​പ്പി​ച്ച​ത്.​

കേസില്‍ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​സി​സി​ൻ ​ജി​ ​മു​ണ്ട​യ്ക്ക​ൽ​ ​ഹാ​ജ​രാ​യി. കി​ഴ​ക്കേ​ ​ക​ല്ല​ട​ ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​സി​സി​ൻ.​ജി​ ​മു​ണ്ട​യ്ക്ക​ൽ​ ​ഹാ​ജ​രാ​യി.