‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’യിലെ ചുംബന രംഗത്തെ പറ്റി സാനിയ ഇയ്യപ്പൻ പറയുന്നു

single-img
21 April 2021

സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ സിനിമയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്നത്. ഈ സിനിമയിൽ നടൻ വിജിലേഷുമൊത്തുള്ള ലിപ്‌ലോക്ക് സീനിനെ കുറിച്ച് തുറന്നുപറയുകയാണ് നടി. അഭിനയിക്കുന്ന ഒരു സിനിമയുടെ കഥയ്ക്ക് അതിൽ ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സാനിയ പറയുന്നു.

സാനിയയുടെ വാക്കുകൾ ഇങ്ങിനെ:

‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന സിനിമയിലുള്ള ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്‌റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും കാരണം ചോദിച്ചിരുന്നു. ഈ കഥയ്ക്ക് ആ രീതിയിൽ ഒരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്.

ഞാന്‍ സിനിമകൾ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും കാര്യമായ പങ്കുണ്ട്. ഈ സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമമായിരുന്നു. സിനിമയിൽ അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് വീട്ടുകാരും പറയുകയായിരുന്നു..

എന്നാൽ ചിത്രത്തിൽ ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു. ആ സമയം പുളളിയുടെ കല്യാണം കൂടി ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു.

ആ കാര്യമൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലുള്ള കഥാപാത്രം ആയതുകൊണ്ട് അവള്‍ക്ക് അതൊന്നും പ്രശ്‌നമില്ലെന്നും വിജിലേഷേട്ടന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോള്‍ പുളളി ഞെട്ടി. എന്തായാലും പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു. എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്‌റെ പേരില്‍ അവിടെ നിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ല.”