നെയ്യാറ്റിന്‍കര ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്നതിന് പിടിയിലായത് ബിജെപി പ്രവര്‍ത്തകനായ പൂജാരി

single-img
21 April 2021

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും മൂന്നര പവന്റെ തിരുവാഭരണം കവര്‍ന്ന പൂജാരി പോ ലീസ് പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ കൊട്ടാരക്കര തേവന്നൂര്‍ സ്വദേശി പൂജാരി ശങ്കരനാരായണനാണ് പോലീസ് പിടിയിലായത്.

ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞദിവസമായിരുന്നു മൂന്നര പവന്‍ തിരുവാഭരണം മോഷണം പോയത്. ഇതേ ക്ഷേത്രത്തില്‍ കുറച്ചുകാലമായി താല്‍ക്കാലികമായി പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ശങ്കരനാരായണന്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്.

മോഷ്ടിക്കപ്പെട്ട തിരുവാഭരണം നിലവിൽ കൊട്ടാരക്കരയിലുള്ള ഒരു ബാങ്കില്‍ പണയത്തിലാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ശങ്കരനാരായണൻ മോഷണം, കള്ളവാറ്റ് മുതലായ കുറ്റകൃത്യങ്ങള്‍ക്ക് നേരത്തെയും പൊലീസ് പിടിയിലായിട്ടുണ്ട്.