പൃഥ്വിരാജിന്റെ ‘കടുവ’യില്‍ വില്ലനായി വിവേക് ഒബ്റോയ്

single-img
20 April 2021

ബോളിവുഡ് താരം വിവേക് ഒബ്റോയ് ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും മലയാളം സിനിമയിൽ അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ വില്ലനായിട്ടാണ് ഇത്തവണ വിവേക് ഒബ്റോയ് മലയാളത്തിലേക്ക് വരുന്നത് .

ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിലാണ് വില്ലനായി വിവേക് ഒബ്റോയ് അഭിനയിക്കുന്നത് . ഈ സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചു .