മെയ് 2 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

single-img
20 April 2021

കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 2 മുതല്‍ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

രൂക്ഷമാകുന്ന കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി-നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉത്തരവില്‍ പറയുന്നു.