തൃശ്ശൂര്‍ പൂരം നടത്തിപ്പ്; തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ഇന്ന്

single-img
20 April 2021

തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡിഎംഒ എന്നിവര്‍ പങ്കെടുക്കും.

തൃശൂര്‍ പൂരം നടക്കുന്ന ദിവസമായ ഏപ്രില്‍ 23 ന് പൂരപ്പറമ്പില്‍ പ്രവേശനമുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും.പ്രൗഡഗംഭീരമായ ആഘോഷങ്ങളില്‍ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം ഇന്നലെ അറിയിച്ചരുന്നു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തില്‍ നിന്നും തിരുവമ്പാടി പിന്മാറിയിട്ടുണ്ട്. എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ അറിയിച്ചു.