കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെ വന്നു; വെല്ലുവിളി വലുതെങ്കിലും നമ്മൾ മറികടക്കും: പ്രധാനമന്ത്രി

single-img
20 April 2021
narendra modi fuel price

കോവിഡ് വൈറസ് വ്യാപന​ രണ്ടാം തരംഗം രാജ്യത്ത് വന്നത് കൊടുങ്കാറ്റ്​ പോലെയെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നിലുള്ള വെല്ലുവിളി വലുതാണ്​.പക്ഷെ നമ്മൾ മറികടക്കും.ഓക്​സിജന്‍റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാനായി സർക്കാർ സ്വകാര്യമേഖലയിൽ ഉത്​പാദനം വർദ്ധിപ്പിക്കും.രണ്ടാം തരംഗം അതിവേഗം കൊടുങ്കാറ്റായി വന്നു. ഡോക്​ടർമാരും,നഴ്​സുമാരും, ​പൊലീസും,ആംബുലൻസ്​ ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​. അവർ ജീവനും കുടുംബവും മറന്നാണ്​ സേവനം ചെയ്യുന്നത്

രാത്രിയും പകലും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​ രാജ്യം. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മെയ് മാസം 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നല്‍കി തുടങ്ങും. രാജ്യത്ത് ഇപ്പോള്‍ വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുണ്ട്.

വാക്സിൻ ലഭ്യമാകാനുള്ള അനുമതി നടപടികൾ വേഗത്തിലാക്കി. ഇതോടൊപ്പം വാക്സിൻ്റെ ഉത്പാദനം വർധിപ്പിക്കും. ഇതിനായി മരുന്നുകമ്പനികളുടെ സഹായമുണ്ട്. സൈനികർക്ക് ഉടൻ വാക്സിൻ ലഭ്യമാക്കും. 12 കോടി പേർ ഇതുവരെ വാക്സിൻ എടുത്തു. ജനങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുകയെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.