കൊവിഡ്: ജനങ്ങൾ പരിഭ്രാന്തരാകരുത്; പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ട്: കേന്ദ്രആരോഗ്യമന്ത്രി

single-img
20 April 2021

രാജ്യമാകെ പടരുന്ന കൊവിഡിൻ്റെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്ന പ്രതീക്ഷയില്‍ കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും വ്യാപനത്തെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തും. ജനങ്ങൾ ആരും പരിഭ്രാന്തരാകരുതെന്നും സ‍ർക്കാ‍ർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ലോക്ക് ഡൗൺ ഉണ്ടാകുമെന്ന ഭയത്താല്‍ കുടിയേറ്റ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാൻ ധൃതി കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രീ പീയുഷ് ​ഗോയലും അറിയിച്ചു. രാജ്യവ്യാപകമായി ട്രെയിൻ സ‍ർവ്വീസ് നിർത്തി വയ്ക്കാൻ ഇപ്പോള്‍ ആലോചിക്കുന്നില്ല. സ്വന്തം നാടുകളിലേക്ക് തിരികെ പോകാന്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ന​ഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.